SNAOFNA
SNAOFNA
SNAOFNA

Anukambadasakam

1
ഒരുപീഡയെറുമ്പിനുംവരു-
ത്തരുതെന്നുള്ളനുകമ്പയുംസദാ
കരുണാകര!നല്കുകുള്ളില്‍നിന്‍
തിരുമെയ്വിട്ടകലാതെചിന്തയും.
2
അരുളാല്‍വരുമിമ്പമന്‍പക-
ന്നൊരുനെഞ്ചാല്‍വരുമല്ലലൊക്കെയും
ഇരുളപിനെമാറ്റുമല്ലലിന്‍
കരുവാകുംകരുവാമിതേതിനും.
3
അരുളന്‍പമ്പമൂന്നിനും
പൊരുളൊന്നാണിതുജീവതാരകം
“അരുളിള്ളവനാണുജീവി”യെ-
ന്നുരുവിട്ടീടുകയീനവാക്ഷരീ.
4
അരുളില്ലയതെങ്കിലസ്ഥിതോല്‍
സിരനാറുന്നൊരുടമ്പുതാനവന്‍;
മരുവില്‍പ്രവഹിക്കുമംബുവ-
പ്പുരുഷന്‍നിഷ്ദലഗന്ധപുഷപമാം.
5
വരുമാറുവിധംവികാരവും
വരുമറില്ലറിവിന്നിതിന്നുനേര്‍;
ഉരുവാമുടല്‍വിട്ടുകീര്‍ത്തിയാ-
മുരുവാര്‍ന്നിങ്ങനുകമ്പനനിന്നിടും.
6
പരമാര്‍ത്ഥമുരച്ചുതേര്‍വിടും
പൊരുളോ,ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാണ്ടവന്‍?
7
പുരുഷാകൃതിപൂണ്ടുദൈവമോ?
നരദിവ്യാകൃതിപൂണ്ടദൈവമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍നബിമുത്തുരത്നമോ?
8
ജ്വരമാറ്റിവിഭൂതികൊണ്ടുമു-
ന്നരിതാംവേലകള്‍ചെയ്തമൂര്‍ത്തിയോ?
അരുതാതെവലഞ്ഞുപാടിയൗ-
ദരമാംനോവുകെടുത്തസിദ്ധനോ?
9
ഹരനന്നെഴുതിപ്രസിദ്ധമാം
മറയൊന്നോതിയമാമുനീന്ദ്രനോ?
മരിയാതുടലൊടുപോയൊര-
പ്പരമേശന്റെപരാര്‍ത്ഥ്യഭ്ക്തനോ?
10
നരരൂപമെടുത്തുഭൂമിയില്‍
പെരുപമാറിടിനകാമധേനുവോ?
പരമാദ്ഭുതദാനദേവതാ-
തരുവോയീയനുകമ്പയാണ്ടവന്‍

ഫലശ്രുതി

അരുമാമറയോതുമര്‍ത്ഥവും
ഗുരുവോതുംമുനിയോതുമര്‍ത്ഥവും
ഒരുജാതിയിലുള്ളതൊന്നുതാന്‍
പൊരുളോര്‍ത്താലഖിലാഗമത്തിനും

Powered by Globalring