SNAOFNA
SNAOFNA
SNAOFNA

Shanmukasthothram

1
അര്‍ബിംബമൊരാറുദിച്ചുയരുന്നപോലെവിളങ്ങിടും
തൃക്കിരീടജടയ്ക്കിടയ്ക്കരവങ്ങളമ്പിളിതുമ്പയും
ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗങ്ങു്ഗയും
ഹൃത്കുരുന്നിലെനിക്കുകാണ്ണമെപ്പൊഴും,ഗുഹ
പാഹിമാം !

2
ആറുവാര്‍മതിയോടെതിര്‍ത്തുജയിച്ചിടുംതിരുനെറ്റിമേ-
ലാറിലുംമദനംപൊരിച്ച്വലിപ്പമുള്ളൊരുകണ്‍കളും
കൂറൊടുംനിജഭക്തരക്ഷവരുത്തുവാനിളകീടുമ-
ക്കാര്‍തൊഴുംപുരികങ്ങളുംമമകാണണം,ഗുഹ
പാഹിമാം!

3
ഇന്ദുബിംബവിഭാവസുക്കളിടംവലംനയനങ്ങളാ-
മിന്ദുബിംബമുഖങ്ങളുംതിരുനാസികാവലിയുംതഥാ
കര്‍ണ്ണമണ്ഡലമണ്ഡലീകൃതഗണ്ഡപാളിയുമെന്നുടേ
കണ്ണിണയ്ക്കതിഥീഭവിക്കണമെപ്പൊഴും,ഗുഹ
പാഹിമാം !

4
ഈശ,നിന്‍പവിഴുംതൊഴുംരദനച്ഛദങ്ങളുമുല്ലസത്-
കേശപേശലദന്തതാടികളുംകറുത്തഗളങ്ങളും
ഭാസുരാകൃതികൈകളില്‍തിരുവായുധങ്ങളൊടുംമമ
കേശനാസനസിദ്ധയേവരുകാശു,ഷണ്‍മുഖ

പാഹിമാം!
5
ഉള്ളിലുള്ളൊരുദോഷഭാരമൊഴിപ്പതിന്നതിസൗരഭം
വെള്ളിമുത്തുപലുങ്കൊടൊത്തുകൊരുത്തുചാര്‍ത്തിയ
മാറിടം,
വള്ളിതന്‍മണവാള,നിന്നുദരാഭയുംതിരുനാഭിയും
ഉഅള്ളിലാകണമെപ്പൊഴുംപരിഉശുദ്ധയേ, ഗുഹപാഹിമാം !

6
ഊഢകാന്തികലര്ന്നിടുംത്രിവലിയ്ക്കടിക്കുകടിസ്ഥലാ-
രൂഢകാഞ്ചനകാഞ്ചിസഞ്ചിതചേലയുംകടിസൂത്രവും
രൂഢമായ് വിലസുന്നതൃത്തുടമുട്ടടുത്ത്കണങ്കഴല്‍-
പ്രൗഢിയുംമമകാണണംപരിചൊടു,ഷണ്‍മുഖ
പാഹിമാം !

7
ഋക്ഷ്വത്ക്കുതികൊള്ളുമെന്മമിക്കണക്കുവരാതിനി
രക്ഷചെവതിനൊച്ച്യുള്ളവ്ഹിലമ്പിടുംനരിയാണിയും
പക്ഷിവാഹനഭാഗിനേയ,മയൂരപൃഷ്ഠമമരന്നവ-
ന്നക്ഷിഗോചരമായ്വിള്ങ്ങണമെപ്പൊഴും,ഗുഹ
പാഹിമാം !

8
ഋണബന്ഡ്മെനിക്കിനിക്കനവിങ്കലുംകരുതേണ്ടമത്-
പ്രാണനാഥ,ഭവത്പദപ്രപദത്തിലെത്തുകിലാമയും
ക്ഷീണമായ്മരുവും,സേഓരുഹശോഭതേടിനപാദവും
കാണണംപദവിക്രമങ്ങള്‍നഖങ്ങളും, ഗുഹപാഹിമാം !

9
ലുപ്തണ്ഡപിതൃപ്രതിക്രിയചെയ്വതിന്നുമിതൊന്നിനും
ക്ലിപ്തമില്ലയെനിക്കുതാവകപാദസേവനമെന്നിയേ
ലബധവിദ്യനിവന്‍ഭവത്കൃപയുണ്ടിതെങ്കിലനന്യസം-
തൃപ്തിയുംപദഭക്തിയുംവരുമാശു,ഷണ്‍മുഖ
പാഹിമാം!

10
ലൂതമുള്ളിലിറുന്നുനൂലുവലിച്ചുനൂത്തുകലിച്ചതും
സാദരംതനതുള്ളിലാക്കിരമിച്ചിടുംപടിമായയാ
ഭൂതഭൗതികമൊക്കെയുംപതിവായെടുത്തുഭരിച്ചഴി-
ച്ചാദിമുച്ചുടരായ്വിളങ്ങുന്നമനന്തഷണ്‍മുഖ
പാഹിമാം !

11
എട്ടുചുറ്റെടുമോക്ഷമാര്‍ഗ്ഗമടച്ചുമേവിനകുണ്ഡലി-
ക്കെട്ടരുത്തുകിള്ര്‍ന്നുമണ്ഡലവുംപിളര്‍ന്നുഭവതപദം
തുഷ്ടിയോടുപിടിപ്പതിന്നരുളുന്ന്തെന്നുഭവാബ്ധിയില്‍-
പ്പെട്ടുപോകരുതിന്നിയുംഭഗവാനെഷണ്‍മുഖ
പാഹിമാം !

12
ഏതുമൊന്നുഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ-
ഭൂതലത്തിലുമെങ്ങുമില്ലകൃപാനിധേ,കരുതേണമേ!
‘കാതിലോല’യിതെന്നുചിന്തതുടര്‍ന്നിടുംമയിസന്തതം
ഭാതിയാവദനങ്ഗദാഹികടാക്ഷമഗ്നിജപാഹിമാം !

13
ഐശബീജമതിങ്കല്‍നിന്നുളവായനിന്തിരുമേനിയി-
ങ്ങാശുശുക്ഷണിമിന്നലോടുപമിക്കുമന്നികടത്തിലും
നാശുശുക്ഷണിമിന്നലോടുപമിഅക്കുന്നികടത്തിലും
നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയില്‍നി-
ന്നാശിഷാഗുരുനാഥനായകണക്കു,ഷണ്‍മുഖ
പാഹിമാം !

14
ഒന്നുപോലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെനിറഞ്ഞുതിങ്ങിവിളങ്ങിടും
നിന്നരുള്‍ക്കൊരിടംകൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നില്‍നിന്നരുള്‍കൊണ്ടുജാതമിതൊക്കെയും
ഗുഹപാഹിമാം !

15

ഓമിതി പ്രണഷ്ടകലിപ്രദോഷമനസ്സില്‍നി-
ന്നോമനപ്പുതുമെനികണ്ടുകരംകുവിപ്പതിനാശയാ
പൂമണംബുധപൂജിതംപെരുമാറുമന്ദ്ഘ്രിസരോരുഹേ
നാമനംവിതനോമിനാശവിഹീന്, ഷണ്‍മുഖപാഹിമാം !

16
ഔഡുമണ്ഡലമദ്ധ്യവര്‍ത്തിയതാംശശാങ്കനിഭന്‍
കൈടഭാരിസരോരുഹാസനദേവതാസുമഹാമതേ
ഐഡഭാവമൊഴിക്കമേതവതൃച്ചിലമ്പൊലികേള്‍ക്കുവാ-
നീഡയാമിഭവത്പദാംബുജപ്പൊഴുംഗുഹപാഹിമാം !

17
അംബുധിത്തിരയുംതിരക്കുമിളപ്രവാഹവുമൊക്കെയോ-
രംബുരാശിയതായടങ്ങിയൊടുങ്ങിടുംപടിനിന്നില്‍നി-
ന്നംബ,പൊങ്ങിമറിഞ്ഞുയര്‍ന്നുമറഞ്ഞിടുന്നഖിലാണ്ഡവും
അംബയാസഹവര്‍ത്തമാനവിജന്മ,ഷണ്‍മുഖ
പാഹിമാം !

18
അല്ലിലുംപകലുംഭവത്പദല്ലവങ്ങളിലല്ലയോ
ചൊല്ലിയിങ്ങനെസൗമ്യമാംമുതലുള്ളടക്കിയിരിപ്പതും
കൊല്ലുവാന്‍കൊലയാനപോലെയണഞ്ഞിടും
വെല്ലുവാനൊരുമന്ത്രമിങ്ങരുളീടു, ഷണ്‍മുഖപാഹിമാം !

19
കഷ്ട്മിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങുസ-
ന്തുഷ്ടനായ് സുഖമോടുകണ്ടുരസിച്ചിരിക്കുകയോഗ്യമോ!
ക്ലീഷ്ടനായ്ക്കൊരിടംകൊടുക്കണ്മെന്നുനിന്തിരുവുള്ളിലു-
ണ്ടിഷ്ടമെങ്കില്ടിക്കടുത്തിദുമെന്നിലോ, പാഹിമാം!

Powered by Globalring