Shivaprasada Panchakam
1
ശിവ,ശങ്കര,ശര്‍വ,ശരണ്യ,വിഭോ,
ഭവസങ്കടനാശന,പാഹിശിവ,
കവിസന്തതിസന്തതവുംതൊഴുമെന്‍-
ഭവനാടകമാടുമരുമ്പൊരുളേ!
2
പൊരുളെന്നുമുടമ്പൊടുമക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളീന്നുകളഞ്ഞുകരുംകടലില്‍
പുരളാതെപൊതിഞ്ഞുപിടിപ്പതുനീ
3
പിടിപെട്ടുപുരണ്ടുമറിഞ്ഞുപിണ-
ക്കുടിയില്‍കുടികൊണ്ടുഗുണങ്ങളൊടും
കുടികൊണ്ടുകുടിക്കുമരുംകുടിനീ-
രടിതട്ടിയകത്തുനിറഞ്ഞിരിനീ.
4
ഗളമുണ്ടുകറുത്തതുനീഗരളം
കളമുണ്ടതുകൊണ്ടുകൃപാനിധിയേ,
കളമുണ്ടൊരുകൊണ്ടലൊടൊത്തകടല്‍
ക്കളവുണ്ടൊരുസീമനിനക്കുനഹി.
5
കനിവെന്നിലിരുത്തിയനങ്ഗര
ക്കനിതട്ടിയെറിഞ്ഞുകരംകഴുകി
തനിമുക്തിപഴുത്തുചൊരിഞ്ഞൊഴുകും
കനകക്കൊടിയേ, കഴലേകുകനീ.
Powered by Globalring