Thirukural
1
അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും
ലോകത്തിന്നേകനാമാദിഭഗവാദിയായിടും.
2
സത്യമാമറിവാര്‍ന്നുള്ളശുദ്ധരൂപന്റെസത്പദം
തൊഴായ്കില്‍വിദ്യകൊണ്ടെന്തിങ്ങുളവാകുംപ്രയോജനം?
3
മനമാംമലരേവേല്ലുന്നവന്റെവലുതാംപദം
തൊഴുന്നവര്‍സുഖംനീണാള്‍മുഴുവന്‍വാഴുമൂഴിയില്‍.
4
ആശിക്കുകവെറുത്തീടുകെന്നതില്ലാത്തവന്റെകാല്‍
അണിഞ്ഞീടിലവര്‍ക്കേതുമല്ലലില്ലൊരുകാലവും.
5
ഈശന്റെവലുതാംകീര്‍ത്തിവാഴ്ത്തുന്നവരിലെന്നുമേ
ഇരുളാലണയുംരണ്ടുവിനയുംവന്നണഞ്ഞീടാ.
വാതിലഞ്ചുംവെന്നവന്റെനീതിയുനേരുമായിടും
വഴിയില്‍പറ്റിനിന്നീടീല്‍വാഴൂന്നൂനെടുനാളവന്‍.
7
ഉപമിപ്പാനൊന്നുമില്ലാതവന്റെചരണങ്ങളില്‍
ചേര്‍ന്നവര്‍ക്കെന്നിയരുതിച്ചേതോദു:ഖമകറ്റുവാന്‍.
8
ധര്‍മ്മസാഗരപാദത്തില്‍ചേര്‍ന്നണഞ്ഞവരെന്നിയേ
കര്‍മ്മക്കടലില്‍നിന്നങ്ങുകരേറുന്നില്ലൊരുത്തരും.
9
ഗുണമെട്ടുള്ളതന്‍പാദംപണിയാമൗലിയേതുമേ
ഗുണമില്ലാത്തതാംജ്ഞാനഗുണഹീനാക്ഷമെന്നപോല്‍.
10
ഈശന്‍പദത്തില്‍ചേരായ്കില്കടക്കുന്നില്ല,ചേര്‍ന്നിടില്‍
കടന്നീടുന്നുജനനപ്പെരുമ്കടലില്‍നിന്നവര്‍.
വാന്‍ചിറപ്പ്
(വര്‍ഷവര്‍ണ്ണനം
1
മഴകാരണമായ്ലോകമഴിയാതെവരുന്നിതു
അതിനാലതുപാരിന്നൊരമൃതെന്നുണരേണ്ടതാം.
2
ഉണ്ണുന്നവര്‍ക്കിങ്ങുണ്ണേണ്ടുമൂണുണ്ടാക്കിയവര്‍ക്കിയവര്‍ക്കിതു
ഉണ്ണുമോഴങ്ങതില്‍ചേര്‍ന്നൂണായതുംമഴയായിടും.
3
ആഴിചൂഴുന്നവലുതാമൂഴിയില്‍പാരമായ്പശി
മഴപെയ്യാതെയായീടില്‍ഒഴിയാതഴല്‍ചേര്‍ത്തിടും.
മഴയാമൊരുസമ്പത്തില്‍സമൃദ്ധികുറവായിടില്‍
കൃഷിചെയ്യാതെയാമിങ്ങുകൃഷീവലരോരുത്തരും.
5
കൊടുക്കുന്നതുമീവണ്ണംകെട്ടവര്‍ക്കുസഹായമായ്
എടുത്തീടുന്നതുംനിന്നതൊക്കെയുംമഴയായിടും.
6
വിണ്ണില്‍നിന്നുമഴത്തുള്ളിവീഴലില്ലായ്കിലെങ്ങുമേ
ഒരുപച്ചപ്പുല്ലുപോലുകാണ്‍മാനരുതുകണ്ണിനാല്‍.
നെടുംകടലിനുംമേന്മകുറയുംകൊണ്ടല്‍നീരിനെ
എടുത്തുതന്നില്‍നിന്നങ്ങുകൊടുത്തീടായ്കില്‍മാരിയെ.
8
മഴപെയ്യാതെയായീടില്‍വാനവര്‍ക്കുംമനുഷ്യരാല്‍
മഖവുംപൂജയുംമന്നില്‍നിന്നുചെല്ലാതെയായിടും.
9
പേരാര്‍ന്നൊരീപ്രപഞ്ചത്തില്‍മാരിപെയ്യാതെയായിടില്‍
ദാനംതപസ്സുരണ്ടുന്നുംസ്ഥാനമില്ലാതെയായിടും.
1
നീരില്ലായ്കില്‍പാരിലേതുംകാരമാര്‍ക്കുംനടന്നിടാ
മാരിയില്ലായ്കിലപ്പേഴാനീരുമില്ലാതെയായിടും.
നീത്താര്‍പെരുമ
(സംന്യാസിമഹിമ)
1
വഴിയേസംന്യസിച്ചുള്ളമഹിമാവിങ്ങുയര്‍ന്നതായ്
നിന്നീടുന്നിതുശാസ്ത്രത്തില്‍നിര്‍ണ്ണയംസ്പൃഹണീയമാം.
2
സംന്യാസിമഹിമാവിന്നുസന്നിഭംചൊല്കിലുര്‍വിയില്‍
ഒന്നില്ലാതാകെമൃതരെയെണ്ണീടുന്നതിനൊപ്പമാം.
3
ബന്ധമോക്ഷങ്ങളില്‍ഭേദംകന്റിങ്ങുകഠിനവ്രതം
പൂണ്ടവര്‍ക്കുള്ളമഹിമ്ഭൂവിലേറ്റമുയര്‍ന്നതാം.
4
വലുതാംവാനില്‍വാഴ്വോര്‍ക്കുതലയാമിന്ദ്രനൂഴിയില്‍
ജിതേന്ദ്രിയന്റെശക്തിക്കുമതിയാമൊരുസാക്ഷിയാം.
5
അറിവാമങ്കുശത്താലഞ്ചറിവാംവാരണങ്ങളെ
തളച്ചവന്‍മോക്ഷഭൂവില്‍മുളയ്ക്കുമൊരുബീജമാം.
കഴിയാത്തതുചെയ്തീടുംമഹാന്മാ,രല്പരായവര്‍
ചെയ്കയില്ലൊരുകാലത്തുംചെയ്തീടാന്‍കഴിയാത്തത്.
7
ശ്ബ്ദംസ്പര്‍ശരൂപരസംഘ്രാണമഞ്ചിന്‍വിഭാഗവും
അറിയുന്നവനില്‍ത്തന്ന്‍പെരുതാംലൊകമൊക്കെയും.
8
പരിപൂര്‍ണ്ണവസ്സുള്ളനരനില്‍ഗരിമാവിനെ
അവരന്നരുളിച്ചെയ്തമറയിങ്ങറിയിച്ചിടും.
9
ഗുണമാംകുന്നേറിയങ്ങുനില്ക്കുന്നമുനിമാരുടെ
കോപംക്ഷണികമെന്നാലുംഭൂവില്‍ദുര്‍വാരമാമത്.
10
സര്‍വ്വപ്രാണിയിലുംതുല്യകൃപപൂണ്ടുനടക്കയാല്‍
അന്തണന്മരെന്നുചൊല്ലേണ്ടതുസന്ന്യസിമാരെയാം.
ഭാര്യാധര്‍മ്മം
(ഗൃഹിണീത്വം
1
വസതിക്കൊത്തഗുണമുള്ളവളായ്,വരവിന്‍സമം
വ്യയവുംചെയ്യുകില്‍ത്ന്റെവാഴ്ചയ്ക്കുതുയാമവള്‍.
2
ഗുണംകുടുംബിനിക്കില്ലാതാകി,ലെല്ലാമിരിക്കിലും
ഗുണമില്ലകുടുംബത്തിനി,ല്ലാതാകുംകുടുംബവും.
3
ഗുണംകുടുംബിനില്ലാതാകി,ല്ലവള്‍ക്കതു
ഇല്ലാതെയാകിലെന്തുണ്ട,ല്ലാതാകുംകുടുംബവും
4
ചാരിത്ര്യശുദ്ധിയാകുന്നഗുണത്തോടോത്തുചേര്‍ന്നിടില്‍
ഗൃഹനായികയെക്കാളുംവലുതെന്തുലഭിച്ചിടാന്‍?
5
ദൈവത്തിനെത്തൊഴാത്മനാഥനെത്തൊഴുതെന്നുമേ
എഴുനേല്‍പ്പവ,പെയ്യെന്നുചൊല്ലിടില്‍മപെയ്തിടും.
6
ത്ന്നെരക്ഷിച്ചതന്‍പ്രാണനാഥനെപ്പേണി,പേരിനെ
സൂക്ഷിച്ചുചോര്‍ച്ച്യില്ലാതെവാണീടിലവള്‍നാരിയാം.
7
അന്ത:പുരത്തില്‍കാത്തീടിലെന്തുള്ളതവരെസ്വയം
നാരിമാര്‍കാക്കണംസ്വാത്മചാരിത്ര്യംകൊണ്ടതുത്തമം.
നാരിമാര്‍ക്കിങ്ങുതന്‍പ്രാണനാഥപൂജലഭിക്കുകില്‍
ദേവലോകത്തിലുംമേലാംശ്രേയസ്സൊക്കെലഭിച്ചിടാ.
പേരുരക്ഷിക്കുന്നനല്ല,നാരിയില്ലാതെയായിടില്‍
പാരിടത്തില്‍സിംഹയാനംഗൗരവംതന്നില്‍വന്നിടാ.
1
നാരീഗുണംഗൃഹത്തിന്നുഭൂരിമംഗളമായത്
സാരനാംപുത്രനതിനുനേരായൊരുവിഭൂഷണം.